കേരളത്തിന്റെ ഗുരുനാഥയെ കാലം ഓര്‍മിപ്പിക്കുന്നു; ഹരീഷ് പേരടി
കൊച്ചി: പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഉള്‍പ്പെടുത്താത്തതില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി വീണ ജോര്‍ജിന്റെ കഴിവില്‍ വിശ്യാസിക്കാന് തുടങ്ങിയതോടെ പതിയെ പ്രതിഷേധം താഴുകയായിരുന്നു.
അതേസമയം കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുന്ന കേരളത്തില്‍ ആരോഗ്യമന്ത്രി സ്ഥാനത്ത് പ്രീയപ്പെട്ട ശൈലജ ടീച്ചര്‍ വരണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് നടന് ഹരീഷ് പേരടി. കേരള രാഷ്ട്രീയത്തേ സൂക്ഷ്മമായി വീക്ഷിക്കുന്ന നടന്,
‘കാലം ഓര്‍മ്മപ്പെടുത്തുന്നു’ എന്ന രീതിയിലാണ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ശൈലജ ടീച്ചറെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എല്ലാ അര്‍ത്ഥത്തിലും കേരളത്തിന് ഒരു ഗുരുനാഥ തന്നെയായിരുന്നു കാലം അങ്ങനെയാണ്. ചില സമയങ്ങളില്‍ ചില പ്രത്യേക മനുഷ്യരെ വല്ലാതെ ഓര്‍മ്മപ്പെടുത്തും ഇതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിരവധി പ്രതിസന്ധികള്‍ക്കിടയിലൂടെ കേരളം കടന്നു പോകുമ്പോള്‍ ശൈലജ ടീച്ചറെ തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹിച്ചും അതിനായി സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതും നിരവധി പേരാണ്.