ഐസ്വാള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്ക പ്രശ്‌നം അവസാനിക്കും. അതിനായി വ്യാഴാഴ്ച അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ അസമിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി അതുല്‍ ബോറയും, നഗരവികസനമന്ത്രി അശോക് സിംഗാളും പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലങ്ങളായി അതിര്‍ത്തിയുടെ പേരില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, അസം പൊലീസിലെ ഐജി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്‌ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സണ്ണിഡിയോ ചൗധരി എന്നിവരെയും പ്രതി ചേര്‍ത്ത് വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ മിസോറം പോലീസ് കേസ് പിന്‍വലിച്ചു. എങ്കിലും അതില്‍ത്തി സംഘര്‍ഷാവസ്ഥയിലാണുള്ളത്. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് ഇരു സംസ്ഥാനത്തിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്നത്.