Latest News
സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ദില്ലി: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹര്‍ജി നല്‍കിയത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി ദിനേശിന്റെ പരാതിയില്‍ നേരത്തെ തന്നെ മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു.
3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയെന്നാണ്് മാണി സി കാപ്പനെതിരായ ആരോപണം. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി കാപ്പനെതിരെ കേസെടുത്തത്.