വാത്തി കമിംഗുമായി ഡേവിഡ് വാര്‍ണര്‍; വീഡിയോ വൈറല്‍
മലയാളികളുടെയും അഹങ്കാരമായ തമിഴ് നടന് വിജയ് യുടെ സിനിമകളെല്ലാം നാം അക്ഷരമരായി കണ്ടിരിക്കാറുണ്ട്. സിനിമ മാത്രമല്ല സിനിമയിലെ പാട്ടും ആസ്വദിക്കാന്‍ നാം മടിക്കാറില്ല.
അത്തരത്തില്‍ വിജയ് യുടെ ഹിറ്റ് സിനിമയാണ് മാസ്റ്റര്‍ .ജനപ്രീതി ഏറെ ലഭിച്ച പടം. പടത്തിലെ പാട്ട് അത്രപെട്ടെന്നൊന്നും യൂത്ത് മറക്കില്ല. അത്തരത്തില്‍ ആ പാട്ടിനെയും അതിലെ ചുവടുകളെയും ഒരിക്കല്‍ കൂടി വിജയ് ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായ ഡേവിഡ് വാര്‍ണര്‍.
മുന്‍പും ഇന്ത്യന്‍ സിനിമകളിലെ ജനപ്രീയ പാട്ടും അതിലെ നൃത്ത ചുവടും അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. അതെല്ലാം തന്നെ ശ്രദ്ധയമാവുകയും ചെയ്തിരുന്നു.
അത്തരത്തില്‍ ഇപ്പോള്‍ മാസ്റ്റര്‍ സിനിമയിലെ വാത്തി കമിംഗ് എന്ന പാട്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഡേവിഡ് വാര്‍ണറും മക്കളും ചേര്‍ന്ന് ടെലിവിഷനില്‍ വാത്തി കമിംഗ് പാട്ടിന്റെ വീഡിയോയിട്ട് അതിനൊത്ത് നൃത്തം ചെയ്യുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.