പ്രണയത്തെ എതിര്‍ത്തു; ജീവനൊടുക്കി കമിതാക്കള്‍,ഒടുവില്‍ മരണ ശേഷം ശ്മശാനത്തില്‍ കമിതാക്കളുടെ വിവാഹം നടത്തി ബന്ധുക്കള്‍
മഹാരാഷ്ട്ര: വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ക്കുന്നതും കമിതാക്കള്‍ ഒളിച്ചോടുന്നതും,ചിലര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നതുമെല്ലാം നാം കേട്ടിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സംഭവിച്ചത് വളരെ വേറിട്ട സംഭവമാണ്.
വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതോടെ കമിതാക്കള്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു.
എന്നാല്‍ മരണശേഷം രണ്ട് പേരെയും ശ്മശാനത്തില്‍ കൊണ്ട് വന്നപ്പോള്‍ അവിടെ വച്ച് ഇരുവരുടേയും കല്യാണം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് ഈ വേറിട്ട സംഭവം. ഇരുവരുടെയും ആഗ്രഹം നിറവേറ്റാനാണ് മരണശേഷം വിവാഹം നടത്തിയതെന്ന് ആണ് ബന്ധുക്കള്‍ പറയുന്നത്.
22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് ഇവര്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരേ കുടുംബത്തില്‍ ഉള്ളവരായത് െകാണ്ട് ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെയാണ് ഒരുമിച്ച് മരിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്.
തൂങ്ങിമരിച്ച ഇവരുവരുടേയും മൃതദേഹങ്ങള്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കാന്‍ ഒരേ ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്. വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.