Latest NewsNationalNews
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റുമാര്‍ക്കായി തിരച്ചല്‍ തുടരുന്നു.
ജമ്മു: കരസേനാ ഹെലികോപ്റ്റര്‍ ജമ്മു കഠ്‌വയിലെ രഞ്ജിത് സാഗര്‍ ഡാമില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ പൈലറ്റിനെയും സഹ പൈലറ്റിനെയും കാണാതായി. അതേസമയം സുരക്ഷാ സംഘം എത്തി തിരച്ചല്‍ നടത്തിയിട്ടും പൈലറ്റുമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.