Latest News

പ്രവാസികള്‍ നേരിടുന്ന യാത്രാ ബുന്ധിമുട്ട് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന യാത്രാബുന്ധിമുട്ട് അധികൃതരെ ബോധിപ്പിച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. യാത്ര സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായാണ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചത്.

സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാറില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്കു നേരിട്ട് സൗദിയിലേക്ക് വരാന്‍ കഴിയുന്നത് പോലെ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് സൗദി ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാകുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ തെക്കന്‍ അതിര്‍ത്തി പട്ടണമായ ജിസാനില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അംബാസഡര്‍. ഇന്ത്യന്‍ സാമൂഹിക സംഘടന ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബാസഡര്‍ക്ക് ഒപ്പം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സുല്‍ ഹംന മറിയം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button