ഓപ്പറേഷന്‍ ചെയ്താല്‍ കാല് ചെറുതായി വീണ്ടും കളിയാക്കും, ഈ വേദന സഹിച്ചാണ് ഓപ്പറേഷന്‍ ചെയ്യാതെ ജീവിക്കുന്നത്; വേദന പങ്കുവെച്ച് മമ്മൂട്ടി
തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും എന്നാല്‍ ഇതുവരെ താനത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. എന്തുകൊണ്ടാണ് ഓപ്പറേഷന്‍ നടത്താതിരുന്നത് എന്നതിനെക്കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി ഉദ്ഘാടനം നടത്തിക്കൊണ്ട് പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്.
‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ,’ മമ്മൂട്ടി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍.