ജി.ഡി.ആര്.എഫ്.എ അനുമതി നിര്‍ബന്ധമാക്കി ദുബായ്
ദുബൈ: നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്നവര്‍ക്ക് ജി.ഡി.ആര്.എഫ്.എ അനുമതി നിര്‍ബന്ധം. ഇനി മുതല്ദുബായിലേക്ക് വരുന്നവര്‍ക്ക് ജനറല്‍ ഡയറകടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സിന്റെ (ജി.ഡി.ആര്.എഫ്.എ) അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍് അറിയിച്ചു. അതേസമയം, ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയാണ് തേടേണ്ടത്.
ജി.ഡി.ആര്.എഫ്.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാനാവൂ. ദുബായ് യാത്രക്കാര്‍ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. യു.എ.ഇയില്‍ നിന്നെടുത്ത രണ്ട് ഡോസ് വാകസിന് സ്വീകരിച്ചവര്‍ക്കാണ് യാത്രഅനുമതിയൊളളൂ . സിവില്‍ ഏവിയേഷന്റെ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യു.എ.ഇയിലെ സര്‍ക്കാര്‍ സമാര്‍ട്ട് ആപ്പുകള്‍ വഴി ലഭിക്കുന്ന വാകസിന് സര്‍ട്ടിഫിക്കറ്റും ഉള്‍പെടുത്തണം.
അതേസമയം, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോകടര്‍മാര്‍, നഴസുമാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സകൂള്‍, കോളജ്, യൂനിവേഴസിറ്റി), ടെകനീഷ്യന്, എന്നിവര്‍ക്ക്് വാകസിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. ഇന്ത്യ ഉള്‍പ്പടെ പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും അനുമതിയുണ്ട്.