GamesKerala NewsLatest NewsNationalSports

വീണ്ടും മെഡലണിഞ്ഞ് ഒരു മലയാളി; ശ്രീജേഷിലൂടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് അഭിമാന വെങ്കലം

ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം.വെങ്കല മെഡലിനായി ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ജെറമിയെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. നാളിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.

മത്സരത്തില്‍ മോശം പ്രകടനത്തോടെ ആരംഭിച്ച ഇന്ത്യ വമ്ബന്‍ തിരിച്ചുവരവ് നടത്തിയേയ്ന് വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 1 -3 എന്ന നിലയിലായിരുന്നു ഇന്ത്യ വമ്ബന്‍ പ്രകടനവും വന്‍മതില്‍ ശ്രീജേഷിന്‍റെ മികവിലുമാണ് 5-4 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.

തിമൂറിലൂടെ ജര്‍മനി ആദ്യ ക്വാര്‍ട്ടറില്‍ ലീഡ് സ്വന്തമാക്കി എന്നാല്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ആയിരുന്നു ഇന്‍ഡയുടെ സമനില ഗോള്‍. പിന്നീട് ജര്‍മനി അധോഅത്യം നേടുകയും വില്ലെന്‍ ജര്‍മനിക്ക് രണ്ടാം ഗോള്‍ സമ്മാനിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ മൂന്നാം ഗോള്‍
ഫര്‍ക്കിലൂടെ ജര്‍മനി നേടി. ഇതോടെ 1-3 എന്ന സ്‌കോറില്‍ തകര്‍ന്ന ഇന്ത്യ വമ്ബന്‍ തിരിച്ചുവരവ് ആണ് നടത്തിയത്.

ഇരട്ട ഗോളുമായി തിരിച്ചെത്തിയ ഇന്ത്യ പിന്നീട് മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തി. മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ ഹാര്‍ദിക് നേടിയപ്പോള്‍ മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചത് ഹര്‍മന്‍പ്രീതാണ്. മൂന്നാം ക്വാര്‍ട്ടറില്‍ രൂപീന്ദറും സിമ്രന്‍ജിതും ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയതോടെ ഇന്ത്യ രണ്ട് ഗോളിന്‍റെ ലീഡ് സ്വന്തമാക്കി. ജര്‍മനി അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരികെയെത്തി. എന്നാല്‍ ടീമിന്‍റെ വന്മതില്‍ ആയ ശ്രീജേഷ് ജര്‍മനിയുടെ ആക്രമണത്തെ തടഞ്ഞതോടെ ഇന്ത്യ ചരിത്ര നേട്ടം സ്വാന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button