നമ്പി നാരായണനെതിരെ ആർ ബി ശ്രീകുമാർ വ്യക്തിവിരോധം തീർത്തു; സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഹൈക്കോടതിയില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയാണ് സത്യവാങ്മൂലം. പ്രതികള്‍ക്കെതിരെ നമ്ബി നാരായണന്‍ അടക്കമുള്ളവരുടെ മൊഴികള്‍ സത്യവാങ്മൂലത്തില്‍ സിബിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍ ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ നമ്ബി നാരായണന്റെ മൊഴി. തുമ്ബ വിഎസ്‌എസ്‌സിയില്‍ കമാന്‍ഡന്റ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. ആ സമയം ബന്ധുവിന് അവിടെ നിയമനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചു. ആവശ്യം നിരസിച്ചതോടെ വൈരാഗ്യമായി. ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് ശ്രീകുമാര്‍ പല വട്ടം ഭീഷണി മുഴക്കിയതായും നമ്ബി നാരായണന്‍ ആരോപിച്ചു.
പോലീസ് ക്ലബ്ബില്‍ ക്രൂരപീഡനത്തിന് ഇരയായെന്നുള്ള ശശികുമാറിന്റെ മൊഴിയും സത്യവാങ്മൂലത്തിലുണ്ട്. തന്നെ ഉപദ്രവിക്കുമ്ബോള്‍ സിബി മാത്യൂസും, ആര്‍ ബി ശ്രീകുമാറും പോലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്നു. താന്‍ നിലവിളിക്കുമ്ബോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയായിരുന്നു. മര്‍ദ്ദിച്ച പോലീസുകാരുടെ പേരുകളും മൊഴിയിലുണ്ട്.