CinemaCovidKerala NewsLatest NewsLaw,Movie
പുതുക്കിയ ലോക്ഡൗണ്‍ നിയന്ത്രണം; വിമര്‍ശനവുമായി നടി രഞ്ജിനി
കൊച്ചി: സംസ്ഥാനത്തെ പുതുക്കിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത്. ലോക്ഡൗണ്‍ നിയന്ത്രണത്തെ പരിഹസിച്ച് സമൂഹമാധ്യമമായ ഫേസ്ബുക്കിലാണ് നടി തന്റെ വിമര്‍ശനം പങ്കുവച്ചത്.
പാല് വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ലോക്ഡൗണില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുതുക്കിയത്.
ഇതോടെ വാക്സീന് സര്‍ട്ടിഫിക്കറ്റ്, കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ്, രോഗം മാറിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കണം എന്ന രീതിയിലാണ് പുതുക്കിയ മാനദഢങ്ങള്‍. ഇതു പ്രകാരമാണെങ്കില്‍ എങ്ങനെ പുറത്തേക്കിറങ്ങും എന്ന ചോദ്യം പലരില്‍ നിന്നും ഉയരുന്നുണ്ട്.