CrimeDeathLatest NewsLaw,NationalNewsPolitics

അതിര്‍ത്തി തര്‍ക്കം;സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച് അസം-മിസോറം സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംയുക്ത പ്രസ്താവനയിറക്കി അസം-മിസോറം സര്‍ക്കാരുകള്‍. കാലങ്ങളായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷാ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടെ അസം മിസോറം സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയ ഇറക്കുകയായിരുന്നു.

തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരും സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായതും സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതും. ഇതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, അസം പൊലീസിലെ ഐജി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സണ്ണിഡിയോ ചൗധരി എന്നിവരെയും പ്രതി ചേര്‍ത്ത് വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് മിസോറം സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ മിസോറം പോലീസ് കേസ് പിന്‍വലിച്ചു. എങ്കിലും അതില്‍ത്തി സംഘര്‍ഷാവസ്ഥയിലാണുള്ളത്. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷാ ഇരുമുഖ്യമന്ത്രിമാരുമായി ടെലഫോണ്‍ ചര്‍ച്ച നടത്തുകയായിരുന്നു.

ഇതോടെയാണ് ഇരു സര്‍ക്കാരുകളും സംയുക്ത പ്രസ്താവനയില്‍ ഒപ്പിടുകയായിരുന്നു. അസം അതിര്‍ത്തി സംരക്ഷണ, വികസന മന്ത്രി അതുല്‍ ബോറ, മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്. ഇതോടെ ചര്‍ച്ചകളിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണമെന്ന സംയുക്ത പ്രസ്താവനയിലാണ് ഇരു സര്‍ക്കാരും എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button