ചണ്ഡീഗഡ്: ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടികൊടുത്ത പുരുഷ ഹോക്കി താരങ്ങള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുരുഷ ഹോക്കി ടീമിലെ എട്ട് പഞ്ചാബ് താരങ്ങള്‍ക്കാണ് പഞ്ചാബ് സര്‍ക്കാരിന്റെ പാരിതോഷികം.
പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. നായകന് മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, രുപീന്ദര്‍ പാല് സിങ്, ഹര്‍ദിക് സിങ്, ഷംഷര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ആ താരങ്ങള്‍.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയ്ക്കായി പൊരുതി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയാല്‍ 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പകരം വെങ്കല മെഡല്‍ സ്വന്തമാക്കിയ സംഘത്തിലെ പഞ്ചാബ് താരങ്ങള്‍ക്ക് 1 കോടി രൂപ വീതം നല്കാന് തീരുമാനിക്കുകയായിരുന്നു.
അതേസമയം വിജയിച്ച താരങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയ പറഞ്ഞു.