BusinessCovidKerala NewsLatest NewsLaw,Local NewsNews
കൊച്ചി മെട്രോയില്‍ പുതുക്കിയ സമയക്രമം
കൊച്ചി: കൊച്ചി മെട്രോയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയ പശ്ചാത്തലത്തിലാണ് മെട്രോയുടെ സമയക്രമത്തിലും മാറ്റം വരുത്തിയത്.
ഇതോടെ ശനിയാഴ്ചകളില്‍ രാവിലെ ഏഴിനു മെട്രോ സര്‍വീസ് പുനഃരാരംഭിക്കും. 15 മിനിറ്റ് ഇടവിട്ടാകും ഇനി മുതല്‍ മെട്രോ സര്‍വ്വീസ് നടത്തുക.
അതേസമയം തിരക്കേറുകയാണെങ്കില്‍ 10 മിനിറ്റ് സമയം ഇടവിട്ടും സര്‍വ്വീസ് നടത്തും. രാത്രി ഒന്‍പത് മണിവരെയാണ് സര്‍വ്വീസ് ഉണ്ടാകുക.
എന്നാല്‍ യുപിഎസ്സി പരീക്ഷ ഉള്ളതിനാല്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 8 മണിവരെയും സര്‍വ്വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.