മണ്‍മറഞ്ഞത് 70 പേര്‍; പെട്ടിമുടി ദുരന്ത ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്
കേരളത്തിന്റെ കണ്ണീരോര്‍മ്മയായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഹാദുരന്തം ഭൂമുഖത്ത് നിന്നും തുടച്ച് നീക്കിയത് 70 ജീവനുകളായിരുന്നു. രാത്രി തൊഴിലാളികളുടെ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. കേരളത്തിന് കണ്ണീരോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്നതാണ് ആ ഓഗസ്റ്റ് 6. മരിച്ചവരുടെ ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാമജമലയിലെത്തും.
സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. കണ്ണന്‍ ദേവന്‍ കമ്ബനി തയ്യാറാക്കിയ ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കും.അതേസമയം, മരിച്ച 47 പേരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കി. കണ്ടുകിട്ടാനുള്ളവരുള്‍പ്പെടെ 24 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. എട്ട് പേര്‍ക്ക് പുതിയ വീടും നിര്‍മ്മിച്ച് നല്‍കി.