CinemaDeathKerala NewsLatest NewsMovie

മഹാ നടന്‍ മുരളി വിട പറഞ്ഞിട്ട് 12 വര്‍ഷം

നടന്‍ എങ്ങനെയായിരിക്കണം എന്ന് മലയാള സിനിമയ്ക്ക് അഭിനയത്തിലൂടെ പരിചിതമാക്കി തരാന്‍ ഒത്തിരി നല്ല മുഹുര്‍ത്തങ്ങള്‍ സമ്മാനിച്ച നടന്‍ മുരളി വിട പറഞ്ഞിട്ട് 12 വര്‍ഷമായി.

2009 ഓഗസ്റ്റ് ഏഴിനായിരുന്നു അത്. അന്ന് മലയാള സിനിമ നിശ്ചലമായിരുന്നു. കൊല്ലം കൊട്ടാരക്കരക്കരയില്‍ പി. കൃഷ്ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മൂത്ത മകനായി 1954 മേയ് 25 നാണ് മുരളി ജനിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്. കെ. വി. എച്ച്. എസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, തിരുവനന്തപുരം എം.ജി കോളേജില്‍ പ്രീഡിഗ്രിയും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബിരുദവും പൂര്‍ത്തിയാക്കി
ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

പിന്നീട് യൂണിവേഴ്സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. ജോലി ലഭിച്ച് തിരുവനന്തപുരത്തെത്തിയതോടെയാണ് മുരളിയുടെ ജീവിതം മാറി മറിയുന്നത്. ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആധാരത്തിലെ ബാപ്പുട്ടി, നെയ്ത്തുകാരനിലെ അപ്പു മേസ്തിരി എന്നിങ്ങനെ മുരളി അഗ്രപാളിയില്‍ അവതരിപ്പിച്ച ഓരോ വേഷത്തിനും ഇന്നും ജീവനുണ്ട്. ജീവിച്ചപ്പോഴും മരിച്ചപ്പോഴും തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു മുരളി.

ബന്ധുവായ ഷൈലജയെയാണ് മുരളി ഭാര്യയാക്കിയത്. ഇവര്‍ക്ക് കാര്‍ത്തിക എന്ന ഏക മകളാണുള്ളത്. കടുത്ത പ്രമേഹരോഗിയായിരുന്ന മുരളിക് അസുഖം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. മലയാള സിനമയ്ക്ക് മുരളി സമ്മാനിച്ച് പോയ മുഹൂര്‍ത്തങ്ങള്‍ക്ക് പകരമായി ഇന്ത്യയിലെ തന്നെ മികച്ച നടനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡാണ് മുരളിക് സ്വന്തമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button