Latest News
തിരുവനന്തപുരത്ത് ബേക്കറി കട ഉടമ ജീവനൊടുക്കി
തിരുവനന്തപുരം: വ്യാപാരികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയാണ്. ബാലരാമപുരത്ത് ബേക്കറി കട ഉടമ ആത്മഹത്യ ചെയ്തു. ഇവിടെ ബേക്കറി കട നടത്തിയ മുരുകന്‍ (40) ആണ്് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.
ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് ആത്മഹത്യ ചെയ്തത്്. ഇയാളെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായതിന്റെ വിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു.