അതീവ ജാഗ്രത കേരളം സ്വീകരിക്കണം; കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് പ്രതിസന്ധിക്ക് ആക്കം കൂട്ടി കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിന് രണ്ട് ഡോസും എടുത്തവരില്‍ രോഗവ്യാപനം കൂടുന്നതായുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രം പുറത്ത് വിട്ടത്.
കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്കയച്ച ആറംഘ സംഘ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
പത്തനംതിട്ട ജില്ലയിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ കേന്ദ്ര സംഘം നല്കിയ റിപ്പോര്‍ട്ടില്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ 5000 പേരില്‍ രോഗബാന്ധയുണ്ടെന്നാണ് റിപ്പോര്‍ട്ട് വാക്സിന് സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ട 258 പേര്‍ക്കാണ് കോവിഡ്.
അതേസമയം ഒരു ഡോസ് വാക്സിന് സ്വീകരിച്ചിട്ടും 14,000ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അതീവജാഗ്രത കേരളം സ്വീകരിക്കണമെന്നുമാണ് വിലയിരുത്തലുകളിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം