ലോക്ഡൗണ്‍ നിബന്ധന; വിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍
തിരുവനന്തപുരം: കടകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
അത്തരത്തില്‍ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍ രംഗത്ത് വന്നിരിക്കുകയാണ്. ബിവ്‌റേജസില്‍ പോകാന്‍ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ടെന്നും വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ എന്ന ആക്ഷേപ ഹാസ്യ രൂപത്തിലാണ് അലി അക്ബര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
രണ്ടാഴ്ച മുന്‍പ് ആദ്യഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയവര്‍ക്കും ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവര്‍ക്കുമാണ് കടകളിലും മറ്റു സ്ഥലങ്ങളിലും പോകാനുള്ള അനുമതിയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.