ഈ ചീന്തിയ വിയര്‍പ്പ് കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് തോല്‍വിയില്‍ കരഞ്ഞ ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ടോക്കിയോ: തോല്‍വിയില്‍ കരഞ്ഞു തളര്‍ന്ന ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമേകി മോദിയുടെ ഫോണ്‍കോള്‍ എത്തിയത്.
‘കഴിഞ്ഞ അഞ്ച് ആറുകൊല്ലത്തോളം ചീന്തിയ വിയര്‍പ്പ് കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്, എല്ലാ കളിക്കാരെയും കോച്ചിനെയും ഞാന്‍ അഭിനന്ദിക്കുന്നു’- എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ തുടങ്ങിയത്്. അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ണീരോടെയാണ് താരങ്ങള്‍ കേട്ടത്. എല്ലാ കളിക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
‘നിങ്ങള്‍ കരയുന്നത് നിര്‍ത്തു നിങ്ങള്‍ കരയുന്നത് എനിക്ക് കേള്‍ക്കാം, രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഭാവിയിലും നല്ലത് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ – എന്നും അദ്ദേഹം പറഞ്ഞു.
പരിക്ക് പറ്റിയ നവനീത് കൗറിന്റെ പരിക്കിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു ചോദിക്കുകയും ക്യാപ്റ്റന്‍ റാണി റാംപാലിനോട് പ്രത്യേകമായ അന്വേഷണം അറിയിച്ച അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.