BusinessCovidKerala NewsLatest NewsLaw,
പുതുക്കിയ നിയന്ത്രണം; മദ്യശാലകള്‍ ഇന്ന് തുറക്കും
തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ മദ്യശാലകള്‍ ഇന്ന് തുറക്കാന്‍ അനുമതി.
വാരാന്ത്യ ലോക്ഡൗണ്‍ നിലനിന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് ശനിയാഴ്ച മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുകയായിരുന്നു.
അതേ സമയം രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമെ പ്രവര്‍ത്തനം നടത്താനാകൂ എന്ന നിര്‍ദേശം റീജനല്‍ മാനേജര്‍മാര്‍ നല്‍കിയിട്ടുണ്ട്.