Kerala NewsLatest News
ഇക്കോ ടൂറിസം സെന്ററുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടേണ്ടി വന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി.