Latest News

ജമ്മു കാശ്മീരില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന

ജമ്മു കാശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരരെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസാണ് അറിയിച്ചത്. ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുദ്ഗാമിലെ മൊച് വ ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. സംഭവ സ്ഥലത്തു നിന്നും ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button