പത്രം എടുക്കാന്‍ കട തുറന്നു ; പോലീസ് അധിക്ഷേപം സഹിക്കവയ്യാതെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ച് വൃദ്ധന്‍
കൊല്ലം : ലോക്ഡൗണില്‍ നിയന്ത്രണം കടുപ്പിച്ചതോടെ പോലീസ് ജനങ്ങളോട് ഒരു ദയയും കാണിക്കാതെയാണ് പെരുമാറുന്നതെന്ന നിരവധി വിമര്‍ശനം ഉയരുന്നുണ്ട്. അത്തരത്തില്‍ പോലീസ് നടപ്പിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് 80 കാരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
രാവിലെ പത്രം എടുക്കാന്‍ കട തുറന്ന 80 കാരനായ ദേവരാജനെതിരെ പോലീസ് 2000 രൂപ പിഴ ചുമത്തിയിരുന്നു. ഇൗ നടപടിയില്‍ പ്രതിഷേധിച്ചാണ് ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി അയച്ചത്. സംഭവം നടന്നത് ജൂലൈ 31 നായിരുന്നു.സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസവും.
പെയിന്റ് വ്യാപാരിയായ കെ എന്‍ ദേവരാജന്‍ അന്ന് രാവിലെ കട തുറന്നത് പത്രം എടുക്കാനായിരുന്നു. എന്നാല്‍ പത്രം എടുക്കുന്നതിനിടെ പോലീസിന്റെ ചോദ്യം ഉയര്‍ന്നും. ദേവരാജന്റെ പേരും മേല്‍വിലാസവും ചോദിച്ചറിഞ്ഞ പോലീസ് ദേവരാജനോട് പോലീസില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയ ദേവരാജനോട് പോലീസ് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
പത്രം വീട്ടില്‍ വരുത്തണമെന്നും എണ്‍പതുവയസായിട്ടും പക്വത ഇല്ലെ എന്നും ചോദിച്ചും സി ഐ മോശമായി പെരുമാറിയെന്നായിരുന്നു ദേവരാജന്റെ പരാതി. കട തുറന്നു എന്നതിന്റെ പേരില്‍ 2000 രൂപ പിഴ ഇട്ടതിനെ ചോദ്യം ചെയ്തതോടെ 500 രൂപ മാത്രമാക്കി പിഴ കുറച്ചു. എന്താണ് ഇതിലൂടെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടതെന്നും പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി സ്വീകരിക്കരുതെന്നും കാണിച്ചായിരുന്നു ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തെഴുതിയിരിക്കുന്നത്.