ഇന്‍സ്റ്റഗ്രാമില്‍ സജീവമായവര്‍ ജാഗ്രതെ..! അക്കൗണ്ട് പൂട്ടാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ സജീവമായവര്‍ ജാഗ്രതെ പുലര്‍ത്തുക. ആര്‍ക്കെങ്കിലും നിങ്ങളോട് വൈരാഗ്യമോ ശത്രുതയോ ഉണ്ടെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഇനി വളരെ നിസാരമാണ്. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഏതൊരാളുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കാമെന്നും പകരമായി പണം നല്‍കിയാല്‍ മതിയെന്നും പറഞ്ഞാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. ആരുടെയെങ്കിലും ഇന്‍സ്റ്റാഗ്രാം ബ്ലോക്ക് ചെയ്യണോ? ഏതെങ്കിലും ഗ്രൂപ്പ് നിരോധിക്കണോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘങ്ങളെ സമീപിച്ചാല്‍ മതി. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. അതിനനുസരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായി തന്നെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
99,000 ഫോളോവേഴ്സ് ഉള്ള സ്ഥാപിത അക്കൗണ്ടുകള്‍ പോലും ഇങ്ങനെ ബ്ലോക്ക് ചെയ്യാനാവും. മദര്‍ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇത്തരം അണ്ടര്‍ഗ്രൗണ്ട് സേവനങ്ങള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന നിരവധി സംഘങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തട്ടിപ്പുകാരില്‍ ചിലരുമായി സംസാരിച്ച് അവര്‍ ഇത്തരമൊരു സേവനം നടത്തുന്നുണ്ടെന്നും പിന്നീട് പണം നല്‍കിയതിനു ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കല്‍ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് 3500 മുതല്‍ 4000 ഡോളര്‍ വരെ ഫീസായി അവര്‍ ഈടാക്കുന്നു. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇവരെല്ലാം തന്നെ ഇന്‍സ്റ്റാഗ്രാമിന്റെ നയങ്ങളും സംരക്ഷണ സംവിധാനങ്ങളും ചൂഷണം ചെയ്താണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു അക്കൗണ്ടിനെതിരേ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ നടത്തിയാണ് ടാര്‍ഗെറ്റുചെയ്ത അക്കൗണ്ടിനെതിരെ ഇവര്‍ നടപടിയെടുപ്പിക്കുന്നത്.
ഉദാഹരണമായി, ആള്‍മാറാട്ടം നടത്തിയാണ് പലപ്പോഴും ഒരു അക്കൗണ്ട് ഇവര്‍ നിരോധിക്കാന്‍ ഇന്‍സ്റ്റാഗ്രാമിനെ പ്രേരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ആരെയെങ്കിലും നിരോധിക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും. ബയോ, പേര്, പ്രൊഫൈല്‍ ഫോട്ടോ എന്നിവ കാണുന്ന വിധത്തില്‍ ഉണ്ടാക്കി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ മാറ്റുന്നു. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, ടാര്‍ഗെറ്റ് അക്കൗണ്ട് തെറ്റാണെന്നു ഇന്‍സ്റ്റാഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുചെയ്ത അക്കൗണ്ട് വ്യാജമാണെന്ന് കരുതുന്ന ഇന്‍സ്റ്റാഗ്രാം അത് നിരോധിക്കുകയും ചെയ്യുന്നു. ഒന്നിലധികം അക്കൗണ്ടുകളിലൂടെ അത് പോളിസി ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കാനുളള മറ്റൊരു മാര്‍ഗമാണ്. ഇതിനായി, അത്തരം ആളുകള്‍ ഒരു അക്കൗണ്ടിനെതിരെ ഓട്ടോമേറ്റഡ് റിപ്പോര്‍ട്ടിംഗ് നടത്താന്‍ കഴിയുന്ന സ്വന്തം സ്‌ക്രിപ്റ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ പ്രോഗ്രാം സ്‌ക്രിപ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്.
സ്‌ക്രിപ്റ്റുകള്‍ പ്രധാനമായും ബോട്ടുകളാണ്, ടാര്‍ഗെറ്റ് അക്കൗണ്ടിലേക്ക് 40 റിപ്പോര്‍ട്ടുകള്‍ വരെ ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ടു ചെയ്യാനാവും. അങ്ങനെ ഇന്‍സ്റ്റാഗ്രാമിന്റെ പോളിസികള്‍ക്കെതിരായ കാര്യങ്ങള്‍ ഈ അക്കൗണ്ടിലുണ്ടെന്നു റിപ്പോര്‍ട്ടുചെയ്യും. അങ്ങനെ ഇന്‍സ്റ്റാഗ്രാം ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ആളുകളെ ഇതില്‍ നിന്ന് നിരോധിക്കും.