ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ത്രിദിന കോണ്‍ക്ലേവ് നടത്താനൊരുങ്ങി കേന്ദ്രം. ഇനിയുള്ള മൂന്ന് വര്‍ഷ കാലം കേന്ദ്രം എങ്ങനെ രാജ്യത്തിനായി പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കാനായാണ് പ്രധാമനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കോണ്‍ക്ലേവ് നടത്തുന്നത്.
മന്ത്രിസഭാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ക്ലേവ് നടത്തുന്നത്. രാജ്യം ഇനി എങ്ങനെ ഭരിക്കണമെന്നും പാര്‍ട്ടിയെ നിലനിര്‍ത്താനായി ഇനി എന്താണ് കൊണ്ടുവരേണ്ടത് എന്നിങ്ങനെ ഉള്ള ചര്‍ച്ചകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിനെ സംബന്ധിച്ച് ഇതുവരെയുള്ള പ്രവര്‍ത്തിയിലുണ്ടായ പോരാഴ്മ വിലയിരുത്തലുകളും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം പാര്‍ലമെന്റ് അനെക്‌സില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ വൈകുന്നേരം ആറിനുശേഷമായിരിക്കും കോണ്‍ക്ലേവ് നടത്തുക എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം തുടങ്ങിയവ ചര്‍ച്ചയാകും. കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം പതറി നില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക, സാമ്പത്തികമായി രാജ്യം പുറകോട്ട് പോയിരിക്കുകയാണ്.
ഈ പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ആവിശ്യകരിക്കേണ്ട പദ്ധതിയും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. കൂടാതെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ നേരിടുക എന്നതും മോദി സര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.