Kerala NewsLatest News
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് ദര്‍ശനാനുമതി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് പ്രതിദിനം ദര്‍ശനാനുമതി നല്കി. 1200 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് വഴിയും, 150 ദേവസ്വം ജീവനക്കാരും പെന്ഷന്കാരുമായവര്ക്കും, ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് ദര്‍ശനാനുമതി. നേരത്തെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.