Kerala NewsLatest News

കേസ് പിന്‍വലിക്കണം; ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അഞ്ചല്‍: നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതി​രെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചടയമംഗലം സ്വദേശി ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസ്​ നടപടികള്‍ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെതുടര്‍ന്ന് പൊലീസ് ഗൗരിനന്ദക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച്‌​ കേസെടുത്തിരുന്നു.

ചടയമംഗലത്ത് എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച്‌​ തിരിച്ചിറങ്ങുമ്ബോള്‍ കൗണ്ടറിന്​ മുന്നില്‍ ക്യൂ നിന്ന വയോധികന്​ പൊലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്​, വിവരങ്ങള്‍ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന്​ തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്​തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

.പെണ്‍കുട്ടി എന്ന നിലയില്‍ തന്നോട് പൊലീസ് മാന്യമായി പെരുമാറിയില്ലെന്നും ഇത്തരം നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നുമാണ് പരാതി. പി.എസ്. സുപാല്‍ എം.എല്‍.എ, സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജുജമാല്‍ എന്നിവരോടൊപ്പമാണ് ഗൗരിനന്ദയും മാതാവും മുഖ്യമന്ത്രിയെ കണ്ടത്. പരാതി പരിശോധിച്ച്‌ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഗൗരിനന്ദയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button