പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ; പ്രതികരണവുമായി വി.ഡി സതീശന്‍
കൊച്ചി: കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയ എ ഐ ഗ്രൂപ്പുകള്‍ക്കെതിരെ വി.ഡി സതീശന്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് കാണികേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് കാണിക്കുന്നില്ലെന്ന പരാതിയാണ് എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് അറിയിച്ചിരിക്കുന്നത്.
ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. സര്‍ക്കാരിനോട് താനും പ്രതിപക്ഷവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് എന്ത് അടിസ്ഥാനത്തിലാണ് എ ഐ ഗ്രൂപ്പുകള്‍ വിമര്‍ശനങ്ങള്‍ ആരോപിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
എല്ലാ ദിവസവും നിയമസഭയില്‍ ബഹളം ഉണ്ടാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നില്ലെന്നത് ശരിയാണ്. അതേസമയം നിയമസഭ അടിച്ച് പൊളിക്കുന്നതാണോ ശക്തമായ പ്രവര്‍ത്തനമെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു.
പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരിക്കുന്നത്. കെപിസിസി നേതൃത്വവും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും കേരളത്തില്‍ ദുര്‍ബലപ്പെടുകയാണെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു.