ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റ് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം
ജയ്പൂര്‍: ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റ് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന്‍ മരച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കൂട്ടുകാരനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റ് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. ബ്ലൂടൂത്ത്് ഫോണില്‍ കണക്ട് ചെയ്ത് സംസാരിക്കുകയായിരുന്നു. ഇവരുടെ സംഭാഷണം നീണ്ടുപോയതിനാല്‍ ബ്‌ളൂടൂത്ത് ചൂടായി പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്ന്് ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമൊന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്്. എന്നാല്‍ ബ്‌ളൂടൂത്ത് പൊട്ടിത്തെറിച്ച ശബ്ദം കേട്ട് പേടിച്ച് ഹൃദയാഘാതം വന്നതാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ഇരുചെവികളും പൊട്ടിത്തെറിയില്‍ പരിക്കേറ്റിരുന്നു.
ബ്‌ളൂടൂത്ത് പൊട്ടിത്തെറിച്ചതിലൂടെ ഉണ്ടായ മുറിവ് ഗുരുതരമല്ലായിരുന്നുവെന്നും ഇത് മരണ കാരണം ആകാന്‍ സാധ്യതയില്ലെന്നും പേടി കൊണ്ടുണ്ടായ ഹൃദയാഘാതം കാരമണമാകാം കുട്ടി മരിച്ചതെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്.
ഇതാദ്യമായാണ് ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുന്നത്. അതേസമയം രാജ്യത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.