37 വര്‍ഷത്തെ കാത്തിരിപ്പ്; നന്ദി: പി.ടി.ഉഷ
കോഴിക്കോട്: ടോക്യോ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ സ്വര്‍ണ മെഡല്‍ നീരജ് ചോപ്രെ നേടി തന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ.
എന്നാല്‍ ഈ നേട്ടത്തിനായി ഇന്ത്യന്‍ ജനതയെക്കാള്‍ കാത്തിരുന്നത് നമ്മുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ തന്നെയാണെന്ന് കഴിഞ്ഞ 37 വര്‍ഷത്തെ കാത്തിരിപ്പാണ് പി.ടി ഉഷ യാഥാര്‍ത്ഥ്യമാക്കിയത്. മുപ്പത്തിയേഴ് വര്‍ഷം മുന്‍പ് ലോസ് ആഞ്ജലീസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ വെങ്കല മെഡല്‍ നേടുമെന്ന സന്തോഷം ഇന്ത്യന്‍ ജനതയില്‍ അലയടിച്ചപ്പോഴാണ്.
അവിടെ ഉഷ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഉഷ പിന്നിലായത്. ഇന്ത്യന്‍ ജനത തന്നെ നിശ്ചലമായ ദിനം. എന്നാല്‍ അതിനെ മറികടന്ന് ഇന്ന് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രെ സ്വര്‍ണം നേടിയതോടെ ഉഷയുടെ കാത്തിരിപ്പ് അവസാനിച്ചു.
തന്റെ സന്തോഷം ഉഷ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ’… എന്ന് നീരജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉഷ ട്വിറ്റ് ചെയ്തു. ഇന്ത്യന്‍ ജനതയ്ക്ക് അഭിമാന നിമിഷം ഒരുക്കിയ നീരജ് ചോപ്രെയ്ക്ക് നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ വഴി ആശംസകള്‍ അറിയിക്കുന്നത്.