സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത്; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാലികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് ഓഗസ്റ്റ് 8 ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കി.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. നദീ തീരങ്ങളിലും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലുമുളലവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.