Latest News

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് സംഭവിച്ചതിങ്ങനെ

ദുബായ്: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഭീഷണിയും തുടര്‍കഥയാവുകയാണ്. ഇതിനിടയിലാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസി യുവാവിന് കോടതി ശിക്ഷ വിധിച്ച്. യുവാവിനെ നാടുകടത്താനാണ് ദുബായ് കോടതിയുടെ ഉത്തരവ്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് യുവതി പരാതി നല്‍കിയത്. അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23കാരന് ഒപ്പം ജോലി ചെയ്തിരുന്ന പ്രവാസി വനിതയായ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി.

യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് മെസേജ് അയക്കുകയായിരുന്നു പ്രതി. യുവതി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ കൊല്ലുമെന്ന് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയും ഭീഷണിപ്പെടുത്തി നിരവധി വാട്‌സ്ആപ് മെസേജുകള്‍ അയക്കുകയും ചെയ്തിരുന്നു്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.

എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍, തനിക്ക് മാനസിക രോഗമുണ്ടെന്നും എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും പ്രതി മൊഴി നല്‍കി. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി. ഭീഷണിപ്പെടുത്തല്‍, ശല്യം ചെയ്യല്‍, അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ക്ക് ആദ്യം കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ശേഷം ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ്, നാടുകടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button