CrimeDeathKerala NewsLatest NewsLaw,Local News
വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു.
പുനലൂര്‍: വിദ്യാര്‍ത്ഥിനി വീട്ടില്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ കരുവാളൂര്‍ സ്വദേശിനിയായ ആതിരയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഇരുപത്തിരണ്ടുകാരിയായ ആതിര ചെമ്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ്. മകള്‍ മുറിയുടെ വാതില്‍ തുറക്കാത്തതില്‍ സംശയം പ്രകടിപ്പിച്ച അമ്മ സരസ്വതി അയല്‍വാസികളെ വിളിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ അയല്‍വാസികള്‍ വാതില്‍ തുറന്നപ്പോഴാണ് ആതിരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആതിര ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അതേസമയം സംഭവം അറിഞ്ഞെത്തിയ പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.