CrimeKerala NewsLatest NewsLaw,Politics
ഗൗരിനന്ദയെ പോലുള്ളവര്‍ ഈ തലമുറയുടെ ആവശ്യം; സുരേഷ് ഗോപി
കൊല്ലം: ചടയമംഗലം പൊലീസിനെതിരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ ധൈര്യം കാണിച്ച ഗൗരിനന്ദയെ പ്രശംസിച്ച് എം.പി സുരേഷ് ഗോപി രംഗത്ത്.
ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിനന്ദയ്ക്ക് പ്രശംസ അറിയിച്ചത്. ഗൗരിനന്ദയുടെ ധൈര്യവും ആത്മവിശ്യാസവുമാണ് ഇനി വരുന്ന തലമുറയ്ക്ക് ആവശ്യം എന്ന് നടന് പറഞ്ഞു.
ലോക്ഡൗണിന്റെ പേരില്‍ പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ ഗൗരിനന്ദ കാണിച്ച ചങ്കൂറ്റം വാക്കുകള്‍ക്കപ്പുറമാണ്.
എല്ലാ പെണ്‍കുട്ടികളും ഗൗരിനന്ദയെ പോലെ ആയാല്‍ നാളെ വിസ്മയമാരുണ്ടാകില്ലെന്നും എം പി വ്യക്തമാക്കി