Kerala NewsLatest News

ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു ക്ഷേമപെന്‍ഷന് കൂടി മാത്രമെ അര്‍ഹതയൊളളൂ- ധനവകുപ്പ്

തിരുവനന്തപുരം: ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു ക്ഷേമപെന്‍ഷനുകൂടിയേ അര്‍ഹതയൊള്ളൂവെന്ന് ധനവകുപ്പ്. സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍ മാത്രമേ ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന് സ്വയം തീരുമാനിക്കാവുന്നതാണെന്നും ധനവകുപ്പ് അറിയിച്ചു.

ഇ.പി.എഫ്. പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന് സേവന സോഫ്റ്റ്വേറില്‍ തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് മറ്റുപെന്‍ഷന്‍ കിട്ടാത്ത അവസ്ഥ പരിഹരിക്കും. ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് തദ്ദേശസെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ മതി. ഇ.പി.എഫിനൊപ്പം, സുരക്ഷാപെന്‍ഷനും ക്ഷേമനിധിബോര്‍ഡ് പെന്‍ഷനും കൈപ്പറ്റുന്നതിനാല്‍ രണ്ടു പെന്‍ഷനുകളും തടയപ്പെട്ടവര്‍ക്ക് അവരുടെ താത്പര്യപ്രകാരം ഒരു സുരക്ഷാ പെന്‍ഷന്‍/ഒരു ക്ഷേമനിധി പെന്‍ഷന്‍ പുനഃസ്ഥാപിക്കും.

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതിനെ തുടര്‍ന്ന് ഒട്ടേറെപ്പേരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് മുന്നോട്ടുവെച്ചു.

ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ട് ക്ഷേമനിധി പെന്‍ഷനുകളും സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ളതാണെങ്കില്‍ ഒരെണ്ണം നിലനിര്‍ത്താമെന്നും് ധനവകുപ്പ് നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button