Kerala NewsLatest News

വീടു വെയ്ക്കാന്‍ നിലം കുഴിച്ചപ്പോള്‍ ലഭിച്ചത് നന്നങ്ങാടികളും മണ്‍പാത്രങ്ങളും കല്ലറകളും

കോഴിക്കോട്: വീടിന് തറയെടുക്കാന്‍ നിലം കുഴിച്ചപ്പോള്‍ ലഭിച്ചത് പുരാതന വസ്തുക്കള്‍. നന്നങ്ങാടികളും മണ്‍പാത്രങ്ങളും കല്ലറകളുമാണ് കണ്ടെത്തിയത്.
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് ഉമ്മിണിയത്ത് മീത്തലില്‍ കാളിയത്ത് മുക്കില്‍ വീടിനു തറയെടുക്കുമ്പോഴാണ് പുരാതന വസ്തുക്കള്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചു. തഹസില്‍ദാറെയും വില്ലേജ് ഓഫിസറെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീടിനായി തറയെടുക്കാനായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലൂടെ ഇവയുടെ കാലപ്പഴക്കവും മറ്റ് വിശദവിവരങ്ങളും അറിയാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button