കാബൂള്‍: യുഎസ് വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ ഷെബര്‍ഗാനിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. അക്രമണത്തില്‍ ഇരുന്നൂറിലേറെ താലിബര്‍ ഭീകരെ കൊലപെടുത്തിയെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യയില്‍ പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഇതിനെ ചെറുക്കാനാണ് ഭീകരരെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കന്നതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ താലിബാരുടെ അക്രമണം എപ്പോള്‍ വേണമെങ്കിലും തിരിച്ചുണ്ടാകാം അതിനെതിരെയുള്ള പ്രതിരോധവും അഫ്ഗാന്‍ നടത്തുമെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.