CovidKerala NewsLatest NewsLaw,News
കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാം ഐസിഎംആര്‍
ന്യുഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി കോവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാം ഐസിഎംആര്‍.
കോവിഡ് വ്യാപനം രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിച്ച് വാക്‌സിനേഷന്‍ നടത്തുന്നത് ഫലപ്രദമാണെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് പ്രതിരോധത്തിനായി രാജ്യം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കോവിഡ് പ്രതിരോധം സാധ്യമാകുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.അതേസമയം അടുത്ത വര്‍ഷം കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ വിതരണം നടത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മാസത്തോടെ കോവോവാക്‌സീനും വിതരണം ചെയ്യാന്‍ സാധിക്കും ഇതിനായുള്ള ഉത്പാദന പ്രവര്‍ത്തികള്‍ നടത്തിവരികയാണെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പുനെവാല അറിയിച്ചു.