കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തിയ നൂറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ ബലിതര്‍പ്പണം നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിശ്വാസികള്‍ വീടുകളില്‍ തന്നെ ബലി അര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പലിച്ച് നിരവധി ഇടങ്ങളില്‍ ഓണ്‍ലൈനായാണ് ബലിതര്‍പ്പണം നടന്നത്.് ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തു പോലും ഇത്തവണ ബലിതര്‍പ്പണം ഉണ്ടായിരുന്നില്ല.
എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് നിരവധി പേരെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 പേര്‍ക്ക് മാത്രമാണ് ഒരു സമയം ദര്‍ശനത്തിന് അനുമതി നല്‍കിയത്. തിരുവല്ലം മധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതര്‍പ്പണമുണ്ടായില്ല.