താര രാജാവിന്റെ നമ്പര്‍ ഗൂഗിള്‍ തരും
സിനിമാ ലോകത്ത് മമ്മൂട്ടി ചുവടു വച്ചിട്ട് അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ താരരാജാവിന്റെ വിശേഷങ്ങളറിയാനാണ് ആരാധകര്‍ ഏറെ താത്പര്യപ്പെടുന്നത്. അത്തരത്തില്‍ താരത്തിന്റെ വിശേഷങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരം നല്‍കുന്ന ഗൂഗിളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
മമ്മൂട്ടിയുടെ വയസ്സ്, മമ്മൂട്ടിയുടെ മകന്റെ പേര്, കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ആര്‍ക്ക്, എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഗൂഗിള്‍, മമ്മൂട്ടിയുമായി ആശയവിനിമയം നടത്താനുള്ള അവസരവും ആരാധകര്‍ക്ക് ഒരുക്കി കൊടുക്കുന്നു.
മമ്മൂട്ടിയുമായി ആശയവിനിമയം നടത്താന്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസവും ഗൂഗിള്‍ നല്‍കുന്നു. മൊബൈല്‍ നമ്പറും, ലാന്‍ഡ്ലൈന്‍ നമ്പറും, ഒരു ഇമെയില്‍ വിലാസവും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ഗൂഗിള്‍ നല്‍കുന്നുണ്ട്.
ആരാധകര്‍ക്ക് മമ്മൂട്ടിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ലഭ്യമായ സൈറ്റുകളില്‍ നിന്നും ഗൂഗിള്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയതാണ് ഈ വിവരങ്ങള്‍.