Kerala NewsLatest News
വാഹന മോഷണക്കേസ്; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
കൊച്ചി: കൊച്ചിയില്‍ വാഹന മോഷണക്കേസിലെ് പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. കൊച്ചി മംഗളവനത്തിലാണ് സംഭവം. കൊല്ലംസ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമര്‍ജിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്ന് വാഹനം മോഷ്ടിച്ച ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ബൈക്കിന് കൈ കാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ പോയി. ഇതോടെ പൊലീസ് ഇവരെ പിന്തുടരുകയും വഴിയില്‍വെച്ച് വാഹനം തടഞ്ഞ് അമര്‍ജിതിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ ഫിറോസ് രക്ഷപ്പെട്ട് മംഗളവനത്തിലേക്ക് ഓടിക്കയറുക ആയിരുന്നു. ഫിറോസിനെ പിന്തുടര്‍ന്ന പൊലീസ് ഇവിടെ നിന്നും ഇയാളെ പിടികൂടി.