ഇന്നു മുതല്‍ വീണ്ടും ഇളവുകള്‍ തുടരും; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3 ദിവസത്തിനുളളില്‍ ചുമത്തിയ പിഴ 4 കോടിയിലേറെ
തിരുവനന്തപുരം: പുതുക്കിയ ലോക്ഡൗണ്‍ നിബന്ധനകള്‍ ഇന്നുമുതല്‍ വീണ്ടും തുടരും. അതേസമയം, മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന്റെയും പേരില്‍ പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബാങ്കുകള്‍, എന്നിവ ആഴ്ചയില്‍ 6 ദിവസവും തുറക്കാമെന്നാണ് ഉത്തരവ്.
കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിര്‍ദേശിച്ച, വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകള്‍ നിലവില്‍ കര്‍ശനമാക്കിയിട്ടില്ല. പോലീസ് മറ്റ്് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 70,000 പേരില്‍ നിന്നു പിഴയായി 4 കോടിയിലേറെ രൂപയാണ് 3 ദിവസത്തിനിടെ ഈടാക്കിയത്.
കോവിഡ മൂലം സാമ്പത്തിക് പ്രതിസന്ധി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പണമില്ലാതെ ജനം നട്ടം തിരിയുന്ന ഈ സമയത്തും ഇത്തരം നടപടികള്‍ തുടരുന്നതിനെതിരെ ജനങ്ങള്‍ക്കിടയിലും അമര്‍ഷമുണ്ട്. ഓരോ പൊലീസ് സ്റ്റേഷനിലും പ്രതിദിനം 30 കേസുകളെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, നിയമലംഘന പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.