Kerala NewsLatest News
സ്പീക്കറെ പെരുവഴിയിലാക്കി ദേശീയപാതയിലെ കുഴി
സ്പീക്കറെ പെരുവഴിയിലാക്കി ദേശീയപാതയിലെ കുഴി. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്പീക്കറുടെ കാര്‍ പഞ്ചറായി. സ്പീക്കര്‍ എം ബി രാജേഷ് സഞ്ചരിച്ച വാഹനമാണ് പെരുവഴിയിലായത്.
ദേശീയപാതയില്‍ 66-ല്‍ കായംകുളം കെപിഎസിക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇവിടെയെത്തിയ സ്പീക്കറുടെ ഔദ്യോഗിക വാഹനം കുഴിയില്‍ വീണതിന് പിന്നാലെ പഞ്ചാറാവുകയായിരുന്നു.
ഇതോടെ സ്പീക്കറെ പൊലീസ് വാഹനത്തില്‍ കൃഷ്ണപുരം കെടിഡിസിയിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷം പഞ്ചറൊട്ടിച്ച ഔദ്യോഗിക വാഹനത്തില്‍ സ്പീക്കര്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. ഇതു മൂലമുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.