ആയിരത്തില്‍ ഒരുവന് 2 ചിത്രം ഉപേക്ഷിക്കുന്നോ? പ്രതികരണവുമായി സെല്വരാഘവന്
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയിരത്തില്‍ ഒരുവന് 2. ധനുഷിനെ നായകനാക്കി സെല്വരാഘവന് ഒരുക്കുന്ന ചിത്രമാണിത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കുകയാണ് സെല്വരാഘവന്.
എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷന് നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിര്‍മ്മാതാവ് എന്നും അദ്ദേഹം ചോദിക്കുന്നു. ചിത്രത്തിന്റെ റിസര്‍ച്ചുകള്‍ക്കായും മറ്റ് പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ക്കായും കോടികളുടെ ചെലവുകളാണ് വന്നതെന്നും ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വലിയ ബജറ്റ് ആകുന്നതിനാല്‍ ചിത്രം നിര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍.
കാര്‍ത്തി, റീമ സെന്‍, പാര്ത്ഥിപന്, ആന്‍ഡ്രിയ, എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2010 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ‘ആയിരത്തില്‍ ഒരുവന് 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതു വര്‍ഷത്തിലായിരുന്നു റിലീസ് ചെയ്തത്.