DeathLatest NewsNationalNews
നാശം വിതച്ച് മഴ; മധ്യപ്രദേശില്‍ ജനജീവിതം ദുരിതത്തില്‍
ഭോപ്പാല്‍: കനത്ത മഴയില്‍ മധ്യപ്രദേശില്‍ വ്യാപക നാശം. തുടര്‍ച്ചയായി പെഴുന്ന മഴയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ പെട്ടിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ഏഴു ദിവസമായി തുടര്‍ച്ചയായി പെഴുന്ന മഴയില്‍ 24 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്തതിനാല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ നഗര, ഗ്രാമ പ്രദേശങ്ങള്‍ വെളളത്തിനടിയിലാകുകയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ ഗുണ ജില്ലയില്‍ മരണപ്പെട്ട ഒരാളുടെ ശവസംസ്‌ക്കാരം ഗ്രമാത്തില്‍ വച്ച് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വെള്ളക്കെട്ടില്ലാത്ത പ്രദേശത്തേക്ക് മൃതദേഹം കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ മഴക്കെടുത്തിയില്‍ ജനത പൊറുതിമുട്ടുകയാണ്.