CrimeDeathKerala NewsLatest NewsLaw,NewsPolitics
ടി.പിയുടെ ബൈക്ക് നമ്പര്‍ സ്വന്തമാക്കി കെ.കെ രമ
വടകര: എം.എല്‍.എ കെ.കെ.രമ പുതുതായി വാങ്ങിയ കാറിനും നേരത്തെ ഭര്‍ത്താവ് ടി പി ചന്ദ്രശേഖരന്റെ ബൈക്കിലെ അതേ നമ്പര്‍. എം.എല്‍.എ പുതുതായി രമ വാങ്ങിയ കാറിന്റെ നമ്പര്‍ കെ.എല്‍.18 എ.എ. 6395 ആണ്.
അതേസമയം നേരത്തെ ഭര്‍ത്താവ് ടി പി ചന്ദ്രശേഖരനും ഉപയോഗിച്ചിരുന്നത് ഇതേ നമ്പര്‍ പ്ലേറ്റുള്ള ബൈക്കായിരുന്നു. ടി പി ചന്ദ്രശേഖരന്‍ ഈ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു വള്ളിക്കാടില്‍ വച്ച് ഇന്നോവ കാറിലെത്തിയ കൊലയാളി സംഘം അദ്ദേത്തെ വെട്ടിക്കൊന്നത്.
ടി.പി യുടെ മരണശേഷം കെ.കെ രമ ഈ ബൈക്ക് ഇപ്പോഴും സൂക്ഷിച്ച് വച്ചിരിക്കുകയാണ്. അതേസമയം ഇതേ രീതിയില്‍ തന്നെ ടി.പി ഉപയോഗിച്ചിരുന്ന ബി.എസ്.എന്‍.എല്ല് നമ്പറും എം.എല്‍.എ ഔദ്യോഗിക നമ്പറായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.