സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
വയനാട്: സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ബി.ജെ.പിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടേറുമ്പോഴാണ് ക്രൈംബ്രാഞ്ച് റെയ്ഡ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് ബി.ജെ.പി പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് സി.കെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ മനസ്സിലാക്കാന്‍ ഇത്തരത്തിലൊരു റെയ്ഡ്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബി ജെപി നേതാക്കളായ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലില്‍, സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവര്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുത്തു.
കേസുമായി ബന്ധപ്പെട്ട് പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തി ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്.