കേരളത്തില്‍ നിന്ന് കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പിടികൂടിയത് 1820 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണം
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പിടികൂടിയത് 1820 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണം. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്.
അനധികൃതമായി കൊണ്ടുവന്ന 1820.23 കിലോ ഗ്രാം സ്വര്‍ണ്ണം 2016 – 20 കാലയളവില്‍ പിടികൂടിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതുവരെ 906 പേരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 3166 കേസുകളാണ് കേരളത്തില്‍് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ കേരളത്തിലേക്കുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചിട്ടുണ്ടെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.